സിറിയയിൽ ആക്രമണം നടത്തേണ്ടിവന്നാൽ അത് എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ച് അമേരിക്കയും ബ്രിട്ടനും തിരക്കിട്ട് ആലോചനകൾ തുടങ്ങി. ഏറിയാൽ 48 മണിക്കൂറിനകം സിറിയയുടെ പ്രധാന സന്നാഹങ്ങൾ തകർക്കാനാവുമെന്ന് അവർ കരുതുന്നു.
സഖ്യസേനയുടെ ലക്ഷ്യം രണ്ടുകാര്യങ്ങൾ: രാസായുധം പ്രയോഗിക്കാനുള്ള സാധ്യത കുറയ്ക്കുക, അസദിന്റെ ആയുധശേഖരം തകർക്കുക.
പൈലറ്റില്ലാ വിമാനങ്ങൾ സിറിയയ്ക്കുമേൽ വട്ടമിട്ടു പറന്ന് വിവരങ്ങൾ കൈമാറും.
വ്യോമസേനയാണ് അസദിന്റെ ശക്തി. അത് തകർക്കാനായാൽ കാര്യങ്ങൾ വിമതർക്ക് അനുകൂലമാകും.
സിറിയൻ കരസേനയുടെ നാലാമത് കവചിത ഡിവിഷന്റെ 155-ാം ബ്രിഗേഡാണ് രാസായുധം പ്രയോഗിച്ചതെന്ന് പറയപ്പെടുന്നു. ഡമാസ്കസിനു പടിഞ്ഞാറാണ് ഇവരുടെ താവളം. അസദിന്റെ സഹോദരൻ മഹെർ അസദിന്റെ കീഴിലാണിത്.
നാല് യു.എസ് യുദ്ധക്കപ്പലുകൾ സിറിയയ്ക്കു സമീപത്തേക്കു നീങ്ങിയിട്ടുണ്ട്. ടോമാഹാക് ക്രൂയിസ് മിസൈൽ ഘടിപ്പിച്ച അവയ്ക്ക് 1200 മൈൽ അകലെയുള്ള ലക്ഷ്യം ഭേദിക്കാനാവും. റഡാറിന് സൂചന നൽകാത്ത ബി-2 സ്റ്റെൽത്ത് ബോംബറുകളും അമേരിക്കയ്ക്ക് ഉപയോഗിക്കാനാവും. അവരുടെ എഫ്- 16 ജെറ്റുകൾക്ക് പശ്ചിമേഷ്യയിൽ പലേടത്തും താവളങ്ങളുണ്ട്. പാട്രിയറ്റ് മിസൈൽ സംവിധാനങ്ങൾ സിറിയയുടെ അയൽരാജ്യമായ ജോർദാനിലും സജ്ജമാണ്.
ബ്രിട്ടന്റെ ആണവ അന്തർവാഹിനികൾ പശ്ചിമേഷ്യയിൽ റോന്തു ചുറ്റുന്നുണ്ട്. സൈപ്രസിൽ നിലയുറപ്പിച്ച് ബോംബ് വർഷിക്കാനും ബ്രിട്ടനു സാധിക്കും. അത്യന്തം കൃത്യതയുള്ള സ്റ്റോം ഷാഡോ മിസൈലുകളാണ് അവരുടെ മറ്റൊരു ആയുധം. ലക്ഷ്യസ്ഥാനം പ്രോഗ്രാം ചെയ്താണ് ഇവ അയയ്ക്കുക.
അസദിന്റെ കരുത്ത്
അമേരിക്കയുടെയും ബ്രിട്ടന്റെടെയും വിമാനങ്ങൾ വെടിവച്ചിടാൻ കെല്പുള്ള സംവിധാനങ്ങൾ റഷ്യ അസദിന് നൽകിയിട്ടുണ്ട്.
വ്യോമാക്രമണം നടത്തിയാൽ നിരവധി സിവിലിയന്മാർ കൊല്ലപ്പെടാൻ സാധ്യതയുണ്ട്. ഇത് ഭരണകൂടത്തിന് എതിർ പ്രചാരണത്തിന് അവസരം നൽകും.
മിസൈലുകൾ സിറിയയുടെ രാസായുധ നിർമ്മാണശാലകളെ ലക്ഷ്യം വച്ചാൽ അവ തീവ്രവാദികളുടെ കൈയിലെത്താനും സാധ്യത.
റഷ്യയും ഇറാനും സിറിയയുടെ പക്ഷത്താണ്. റഷ്യ സമ്മതിക്കാതെ സിറിയയെ ആക്രമിക്കാൻ അമേരിക്കയ്ക്ക് ആവില്ല

No comments:
Post a Comment