ബംഗളൂരു: അബ്ദുള്‍ നാസര്‍ മഅദനിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ മാറുന്നത് അനുസരിച്ച് നിലപാട് മാറ്റാന്‍ കഴിയില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ്ജ് പറഞ്ഞു. മഅദനിയുടെ കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒന്നാണ്, അതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും കെജെ ജോര്‍ജ്ജ് പറഞ്ഞു.
മഅദനിക്ക് മെഡിക്കല്‍ സഹായം ലഭിക്കുന്നത് വൈകിപ്പിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് അങ്ങനെയൊരു പരാതി ആരില്‍ നിന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
അതേസമയം ന്യൂനപക്ഷങ്ങളില്‍പ്പെട്ട ആളുകള്‍ക്ക് നീതി നിഷേധിക്കപ്പെട്ടിട്ടുണ്ടോ എന്ന് പഠിക്കുന്നതിനായി ജഡ്ജിയെ ഉള്‍പ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്ന് ജോര്‍ജ്ജ് പറഞ്ഞു. ഇത് കര്‍ണാടക തെരഞ്ഞെടുപ്പ് സമയക്ക് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലുണ്ടായിരുന്ന കാര്യമാണ്, ഇതില്‍ ഉടന്‍ തന്നെ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

No comments:
Post a Comment