
ആരോഗ്യപ്പച്ച എന്ന ഔഷധസസ്യത്തില്‍നിന്ന് അര്‍ബുധത്തിനുള്ള മരുന്ന് കണ്ടെത്തി വികസിപ്പിച്ച പാലോട്ടെ ജവഹര്‍ലാല്‍ നെഹ്രുട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരീക്ഷണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തോടടുക്കുന്നു. മരുന്ന് മൃഗങ്ങളില്‍ പരീക്ഷിച്ച് മികച്ച ഫലം കണ്ടെത്തിയശേഷമാണ് അതു മനുഷ്യരില്‍ പരീക്ഷിക്കാനുള്ള രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
ഈ മരുന്നിനെപ്പറ്റ കഴിഞ്ഞദിവസം മുഖ്യമന്ത്രി നിയമസഭയില്‍ പരാമര്‍ശിച്ചതിനെത്തുടര്‍ന്നാണ് പുതിയ ഔഷധക്കൂട്ടിനെപ്പറ്റി പുറംലോകം അറിഞ്ഞത്. അര്‍ബുധ ചികില്‍സാരംഗത്ത് ഒരു വന്‍ കുതിച്ചുചാട്ടത്തിന് വഴിതെളിക്കുന്നതാവും പുതിയ ഔഷധമെന്നു ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്ന ശാസ്ത്രജ്ഞന്‍മാരുടെ സംഘം പറയുന്നു. എത്തിനോ ഫാര്‍മക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ആരോഗ്യപ്പച്ചയെപ്പറ്റിയുള്ള വിവരശേഖരണവും പഠനപ്രവര്‍ത്തനങ്ങളും നടക്കുന്നത്.
മനുഷ്യരില്‍ മരുന്ന് വിജയകരമായി പരീക്ഷിക്കാനായാല്‍ ജെ.എന്‍.ടി.ബി .ജിആര്‍.ഐയുടെ റിസര്‍ച്ച് വിങ്ങിന് അതൊരു പൊന്‍തൂവലായി മാറും എന്നാണ് പ്രതീക്ഷ. അതിനുവേണ്ടി കഴിഞ്ഞ അഞ്ചുവര്‍ഷമായി നിരന്തര പരീക്ഷണങ്ങളാണ് ലാബുകളില്‍ നടന്നുവരുന്നത്. ആരോഗ്യപ്പച്ച ഉള്‍പ്പെടുന്ന അഞ്ച് ആയുര്‍വേദ ചെടികളില്‍നിന്നുമാണ് മരുന്നിന്റെ ഫോര്‍മുല കണെ്ടത്തിയിരിക്കുന്നത്. ഈ കണ്ടുപിടിത്തത്തിന് 2006ല്‍ തന്നെ സ്ഥാപനം പേറ്റന്റ് നേടിയ താഴ്‌വരകളില്‍നിന്ന് കാണിക്കാരുടെ സഹായത്തോടെ കണെ്ടത്തിയ മരുന്നാണ് ആരോഗ്യപ്പച്ച എന്നതിനാല്‍ മരുന്നിന്റെ വിപണനത്തിലൂടെ വരുന്ന ലാഭം ആദിവാസിമേഖലയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കാവും സ്ഥാപനം മാറ്റിവയ്ക്കുന്നതെന്ന് ഡയറക്ടര്‍ ഡോ. പി ജി ലത പറഞ്ഞു.
1988ല്‍ ആരോഗ്യപ്പച്ചയില്‍നിന്ന് ജീവനി എന്ന മരുന്ന് ഉല്‍പ്പാദിപ്പിച്ച് ദേശീയ സസ്യോധാനം അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധനേടിയിരുന്നു. അന്നു സ്ഥാപനമേധാവിയായിരുന്ന ഡോ. പുഷ്പാംഗദനായിരുന്നു ജീവനിയുടെയും ആരോഗ്യപ്പച്ചയുടെയും പഠന ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നത്. ആരോഗ്യപ്പച്ചയുടെ ലഭ്യതക്കുറവ് കഴിഞ്ഞ കുറേ നാളുകളായി ജീവനിയുടെ നിര്‍മാണത്തെ ബാധിച്ചിരുന്നു. പശ്ചിമഘട്ടത്തെ ലോകപൈതൃകപ്പട്ടികയിലേക്ക് ഉയര്‍ത്തിയതിന്റെ തൊട്ടുപിന്നാലെയാണ് ആരോഗ്യപ്പച്ചയില്‍ നിന്ന് അര്‍ബുധത്തിനുള്ള മരുന്ന് വികസിപ്പിച്ച വാര്‍ത്ത നാടറിയുന്നത് എന്നതും ശ്രദ്ധേയമാണ്‍്.
No comments:
Post a Comment