Saturday, 24 August 2013

മുംബൈ: മുംബൈയില്‍ മാധ്യമ ഫോട്ടോഗ്രാഫറെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ അഞ്ചു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ നിന്നാണ് അഞ്ചാമനെ പോലീസ് പിടികൂടിയത്. ഇയാളെ ഉടന്‍ തന്നെ മുംബൈയില്‍ എത്തിക്കും.
നേരത്തെ കേസുമായി ബന്ധപ്പെട്ട നാലു പ്രതികളെയും പോലീസ് പിടികൂടിയിരുന്നു. നേരത്തെ പ്രതികളില്‍ ഏറ്റവും പ്രായമുള്ളയാളും പെണ്‍കുട്ടിയെ രണ്ടു വട്ടം പീഡനത്തിന് ഇരയാക്കുകയും ചെയ്ത കാസിം ബംഗാളിയെ പോലീസ് പിടികൂടിയിരുന്നു.
അറസ്റ്റിലായ പ്രതികളില്‍ രണ്ട് പേരെ ഈമാസം 30 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
അതേസമയം കേസിന്റെ അന്വേഷണം പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

No comments:

Post a Comment