വരുമാനത്തില്‍ ചെന്നൈ എക്‌സ്പ്രസിന് റെക്കോര്‍ഡ്
ഷാരൂഖ് ഖാനും ദീപിക പദുക്കോണും തകര്‍ത്തഭിനയിച്ച ചെന്നൈ എക്‌സ്പ്രസിന് വരുമാനത്തില്‍ റെക്കോര്‍ഡ്. ചിത്രം റിലീസായി രണ്ടാഴ്ചക്കകം നേടിയത് 202.67 കോടി രൂപയാണ്. ആമിര്‍ഖാന്‍ ചിത്രമായയ ത്രീ ഇഡിയറ്റ്‌സ് നേടിയ 202.47 കോടി രൂപ, സല്‍മാന്‍ ഖാന്‍ ചിത്രമായ ഏക് താ ടൈഗര്‍ നേടിയ 198.78 കോടി രൂപ എന്നീ റെക്കോര്‍ഡുകളാണ് ഷാരൂഖ് ചിത്രം മറികടന്നത്.
ആദ്യ ആഴ്ച 156.70 കോടി രൂപ നേടിയ ചിത്രം രണ്ടാമത്തെ ആഴ്ച 43.85 കോടിയും മൂന്നാം ആഴ്ച (വെള്ളിയാഴ്ച വരെ) 2.12 കോടിയും കരസ്ഥമാക്കി.
ചിത്രം റിലീസായി മൂന്നു ദിവസങ്ങള്‍ കൊണ്ട് തന്നെ നൂറു കോടി ക്ലബ്ബിലെത്തിയിരുന്നു. ആദ്യ ദിനം 33.12 കോടി രൂപയും, രണ്ടാം ദിനം 28.05 കോടി രൂപയും മൂന്നാംദിനം 32.50 കോടി രൂപയും നേടി. 6.75 കോടി രൂപ പ്രിവ്യിയിലൂടെയും ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് സ്വന്തമാക്കി.

No comments:
Post a Comment