
ഇറ്റലിയിലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തില്‍നിന്നാണ് മാഫിയ നേതാവ് മൈക്കള്‍ ഡി നാര്‍ഡോയേയും കാമുകിയേയും പോലീസ് അറസ്റ്റ് ചെയ്തത്. തെക്കന്‍ ഇറ്റലിയിലെ കടലോര നഗരമായ പാലിനുറോയില്‍ നിന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
അവസാനം ഞങ്ങള്‍ ഒരു അവധിക്കായി പോകുന്നുവെന്ന ഡി നാര്‍ഡോയുടെ പേര് പുറത്തുവിട്ടിട്ടില്ലാത്ത കാമുകിയുടെ ഒരു വരി ഫേസ്ബുക്ക് പോസ്റ്റാണ് അറസ്റ്റിലേക്ക് നയിച്ചത്. ഇറ്റലിയിലെ ഗുണ്ടാസംഘങ്ങളിലെ പ്രധാനപ്പെട്ട കണ്ണിയാണ് ഡി നാര്‍ഡോയെന്ന് പോലീസ് വെളിപ്പെടുത്തി.
അറസ്റ്റ് ചെയ്യുന്ന സമയത്ത് ഡി നോര്‍ഡോയുടെ കൈയ്യില്‍ രണ്ടായിരം യൂറോയും ഒരു ഡിസ്കോതെക്കിലെ രണ്ട് ടിക്കറ്റുകളുമാണ് ഉണ്ടായിരുന്നത്. 2012 മുതല്‍ പോലീസ് അന്വേഷിച്ച് വരുന്ന മാഫിയ തലവനാണ് ഡി നോര്‍ഡോയെന്ന് പോലീസ് പറഞ്ഞു
No comments:
Post a Comment