ഈ സാമ്പത്തിക വര്‍ഷം ഇറാനില്‍നിന്ന് കൂടുതല്‍ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുമെന്ന് പെട്രോളിയം മന്ത്രി വീരപ്പമോയ്ലി പ്രധാനമന്ത്രിയെ അറിയിച്ചു.
അതിന്‍റെ പ്രാധാന്യം എന്താണെന്നു വെച്ചാല്‍, മറ്റു രാജ്യങ്ങളില്‍ നിന്നും ഡോളര്‍ കൊടുത്ത് പെട്രോളിയം മേടിക്കേണ്ടി വരുമ്പോള്‍ ഇറാനില്‍ നിന്നും രൂപ കൊടുത്ത് മേടിയ്ക്കാം എന്നതാണ്. രൂപയുടെ മൂല്യയിടിവ് പെട്രോളിയം വിലയെ ബാധിയ്ക്കുകയേ ഇല്ല. ഡോളറിന്‍റെ മൂല്യം ഉയര്‍ന്നതും ആഗോള വിപണിയില്‍ എണ്ണവില വര്‍ദ്ധിച്ചതും മൂലം ഇറക്കുമതിചിലവ് വന്‍തോതില്‍ ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനം. ഇതിലൂടെ വിദേശനാണ്യ ഇനത്തില്‍ 850 കോടി ഡോളര്‍ ലാഭിക്കാനാകുമെന്ന്‍ അദ്ദേഹം വ്യക്തമാക്കി.
ഇതുകൊണ്ടുള്ള മറ്റൊരു പ്രധാന നേട്ടം ഇന്ത്യയില്‍ നിന്നു സ്വീകരിയ്ക്കുന്ന രൂപ ഇറാന്‍ ഇന്ത്യയ്ക്കു തന്നെ വില്‍ക്കും എന്നതാണ്, അതായത് കൂടുതല്‍ ഇന്ത്യന്‍ ഉല്പന്നങ്ങള്‍ വാങ്ങും. രൂപ കൂടുതല്‍ കരുത്ത്ആര്‍ജിക്കും.
ആണവ പരീക്ഷണത്തിന്‍റെ പേരില്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇറാനുമേല്‍ വിലക്കേര്‍പ്പെടുത്തി. അമേരിക്കന്‍ സമ്മര്‍ദ്ദം മൂലം ഇന്ത്യയും ഇറാനുമായി വ്യാപാരങ്ങള്‍ കുറച്ചിരുന്നു. അമേരിക്ക അല്‍പം കോപിച്ചാലും കുഴപ്പമില്ലെന്ന വീരപ്പ മോയ്ളിയുടെ തീരുമാനം രാജ്യപുരോഗതിക്ക് സഹായകമാകും. ഇതൊന്നും അറിയാത്തവരല്ല നമ്മുടെ ഭരണകര്‍ത്താക്കള്‍. എന്നാല്‍ അമേരിക്കയുടെ പ്രീതി പിടിച്ചു പറ്റാന്‍ ഇറാനെ അവഗണിയ്ക്കുകയും ബഹിഷ്കരിയ്ക്കുകയും ചെയ്തു. അതിന്‍റെ പരിണിതഫലമാണ് ഇന്നു നാം അനുഭവിയ്ക്കുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും.
നട്ടെല്ലുള്ള ഭരാണിധികാരികള്‍ നമ്മെ ഭരിക്കട്ടെ
No comments:
Post a Comment