Saturday, 14 September 2013

മലയാളത്തില്‍ അഭിനയിക്കാന്‍ മോഹം; മനം തുറന്ന്

ദുബൈ : ഭാഷ വഴങ്ങിയാല്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാന്‍ മോഹമുണ്ടെന്ന് പ്രമുഖ ബോളിവുഡ് താരം ഷാഹിദ് കപൂര്‍ ഇന്ത്യാവിഷനോട്. മലയാളത്തിലും തമിഴിലും നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ തിരികെയെത്തുമെന്ന് തെന്നിന്ത്യന്‍ നായിക എലിയാന ഡിക്രൂസും പറഞ്ഞു. പുതിയ ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ദുബൈയിലെത്തിയപ്പോഴാണ് ഇരുതാരങ്ങളും ഇന്ത്യാവിഷനോട് മനസ്സുതുറന്നത്.

ഇന്ത്യയിലടക്കം പ്രതിഭ തെളിച്ച പ്രിയദര്‍ശന്‍ അടക്കമുളള സംവിധായകരുളള തെന്നിന്ത്യന്‍ ചലചിത്രങ്ങളില്‍ ആഭിനയിക്കാന്‍ ഏറെ ആഗ്രഹമുണ്ട്. ഭാഷ മാത്രമാണ് തടസ്സം. മലയാളം പഠിപ്പിക്കാന്‍ തയ്യാറായാല്‍ ഡേറ്റുതരാന്‍ ഒരുക്കമാണെന്നും ബോളിവുഡിലെ യുവനിരയില്‍ തിളങ്ങുന്ന സാരമായ ഷാഹിദ് കപൂര്‍ പറഞ്ഞു.

ചോക്ലേറ്റ് കഥാപാത്രങ്ങള്‍ വിട്ട്  ആക്റ്റിങ് പോസ്റ്റുകളില്‍ സജീവമാകുകയാണ് ‘ഫത്താ പോസ്റ്റര്‍ നെക്ലാ ഹീറോയി’ലൂടെ ഷാഹിദ് കപൂര്‍. ഇത്തരം വേഷങ്ങള്‍ ഇനിയും വരാനിരിക്കുന്നുണ്ടെന്നും ചിത്രത്തിന്റെ പ്രചരണത്തിനായി ദുബൈയിലെത്തിയ ഷാഹിദ് കപൂര്‍ പറഞ്ഞു.

ഈ മാസം 19ന് തീയറ്ററുകളിലെത്തുന്ന ഫത്താ പോസ്റ്റര്‍ നെക്ലാ ഹീറോയില്‍ ഷാഹിദിന്റെ നായികയായി എത്തുന്ന തെന്നിന്ത്യന്‍ താരം എലിയാന ഡിക്രൂസിനും  ദക്ഷിണേന്ത്യയില്‍ നല്ല അവസരങ്ങളുണ്ടെങ്കില്‍ തിരികെയെത്താന്‍ മോഹമുണ്ട്. തെലുങ്കിലൂടെയെത്തി തമിഴില്‍ പോക്കിരിയിലും നന്ദിനലും തിളങ്ങി ബോളിവുഡില്‍ ബര്‍ഫിയെന്ന ഒറ്റ ചിത്രത്തിലുടെ ചൂവടുറപ്പിച്ച എലിയാനയും തെന്നിന്ത്യയോടുളള ഇഷ്ടം ഇന്ത്യാവിഷനോട് തുറന്ന് പറഞ്ഞു.

No comments:

Post a Comment