
മാത്രം! നാട് വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോൾ അവിശ്വസനീയമായ വിലക്കുറവിൽ ഭക്ഷണസാധനങ്ങൾ നൽകി നാട്ടുകാർക്ക് ആശ്വാസം പകരുകയാണ് തൃപ്പൂണിത്തുറ തെക്കുംഭാഗം ചൂരക്കാട് പടിഞ്ഞാറേമുക്കിൽ ചായക്കട നടത്തുന്ന പുതുമനപ്പറമ്പിൽ ദിവാകരൻ. മൂന്നു പതിറ്റാണ്ട് മുൻപ് പിതാവ് ദൂതൻ തുടങ്ങിവച്ചതാണ് ഈ വിലക്കുറവിന്റെ ചായപ്പീടിക.നാട്ടിലെ കടകളിൽ ഓരോ ദിവസവും വില മാറിമറിയുമ്പോഴും ദിവാകരന്റെ കടയിൽ വിലക്കയറ്റമില്ല. ഒന്നര രൂപയായിരുന്നു ഒന്നരവർഷം മുൻപുവരെ പലഹാരങ്ങൾക്ക്.ചായയ്ക്ക് 6 രൂപയും കറികൾക്ക് അഞ്ചു രൂപയുമാണിപ്പോൾ.
എങ്ങിനെ വിലക്കയറ്റത്തിൽ പിടിച്ചുനിൽക്കുന്നു എന്ന ചോദ്യത്തിന് ദിവാകരന് കൃത്യമായ മറുപടിയുണ്ട്. ഒരിക്കലും അമിത ലാഭം ആഗ്രഹിക്കുന്നില്ല. സ്ഥലം സ്വന്തമായതിനാൽ വാടക ലാഭം.ജോലിക്കാരുമില്ല. ജോലികളെല്ലാം ഭാര്യ സരളയും ദിവാകരനുംകൂടി ചെയ്യും. ലഭിക്കുന്ന വരുമാനം തങ്ങളുടെ ലളിതമായ ജീവിതത്തിന് ധാരാളമാണെന്നും ദിവാകരൻ പറയുന്നു. കടയിൽ ദിവസം മുഴുവനും കച്ചവടമില്ല. രാവിലെ 7 മുതൽ പലഹാരങ്ങൾ കിട്ടും. പത്തരയോടെ തീരും. വൈകിട്ട് 3 മുതൽ രണ്ടാംഘട്ടം. ഒന്നര മണിക്കൂറിനുള്ളിൽ എല്ലാം വിറ്റുപോകും.രാവിലെയും വൈകിട്ടും പലഹാരങ്ങൾക്ക് ക്യൂവാണ്.ഭൂരിഭാഗവും പാഴ്സൽ. രണ്ടു രൂപമാത്രം വിലയുള്ളതിനാൽ ഒരാൾ തന്നെ പലഹാരങ്ങൾ ഇരുപതെണ്ണം വരെ വാങ്ങിക്കൊണ്ടുപോകും.പലപ്പോഴും മുഴുവൻ ആവശ്യക്കാർക്കും നൽകാൻ കഴിയാറില്ലെന്ന് ദിവാകരൻ പറഞ്ഞു.
ചില വ്യാപാരികൾ അരിയും മറ്റു സാധനങ്ങളും ദിവാകരന് വില കുറച്ച് നൽകും.സിവിൽ സപ്ളൈസ് പോലെയുള്ള സ്ഥാപനങ്ങളിൽ നിന്ന് അരിയും ഉഴുന്നും പയർ വർഗ്ഗങ്ങളും റേഷൻ വിലയ്ക്ക് ലഭിച്ചാൽ ദിവാകരന്റെ ന്യായവില പീടികയ്‌ക്ക് സഹായകമാകും ...
No comments:
Post a Comment